കരിവള്ളൂര്‍ തെരു കോടിലവീട്ടില്‍ കെ.വി. രാജന് മികച്ച നെയ്ത്തുകാരനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങി
ഖാദി രംഗത്തെ മികവിനുള്ള പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി ആലപ്പുഴ ജില്ലയിലെ മാവേലിക്കര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആലപ്പി സര്‍വ്വോദയ സംഘം രാജ്യത്തെ മികച്ച ഖാദി സ്ഥാപനത്തിനുള്ള ദേശീയ പുരസ്കാരവും കണ്ണൂര്‍ ജില്ലയിലെ കരിവള്ളൂര്‍ തെരു, കോടിലവീട്ടില്‍ കെ.വി. രാജന് മികച്ച നെയ്ത്തുകാരനുള്ള ദേശീയ പുരസ്കാരവും ഏറ്റുവാങ്ങി. പയ്യന്നൂര്‍ ഖാദി ഗ്രാമോദയ സംഘം അംഗവുമാണ് കെ.വി.രാജന്‍ സര്‍വ്വോദയസംഘത്തിനു വേണ്ടി അഡ്മിനിസ്ട്രേറ്റര്‍ ആര്‍ . ഷാജിയാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഖാദി മേഖലയില്‍ കേരളത്തിന് ഈ രണ്ടു അവാര്‍ഡുകളാണ് ഉള്ളത്. ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ രാഷ്ട്രപതി പ്രതിഭാ ദേവീസിങ് പാട്ടീല്‍ സംബന്ധിച്ച ചടങ്ങില്‍ കേന്ദ്ര ചെറുകിട മധ്യമ വ്യവസായത്തിന്റെ സ്വതന്ത്ര ചുമതല വഹിക്കുന്ന സഹമന്ത്രി ദിന്ഷാ പട്ടേല്‍ ഇവര്‍ക്കുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചു.
കുറഞ്ഞ പെന്‍ഷന്‍ 600 കൂടിയത് 10,000
കേരളത്തിലെ എല്ലാ സഹകരണ സംഘം ജീവനകാര്‍ക്കും പെന്‍ഷന്‍ അനുവദിക്കാന്‍ തീരമാനിച്ചതായി സഹകരണ മന്ത്രി ജി സുധാകരന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സഹകരണ വകുപ്പിന് കീഴില്‍ അല്ലാതെയുള്ള ക്ഷീരവികസനം , വ്യവസായം, കയര്‍, ഫിഷറീസ് വകുപ്പുകള്‍ക്ക് കീഴിലുള്ള സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് കൂടി സഹകരണ വകുപ്പിന്റെ സഹകരണ സ്വശ്രയ പെന്‍ഷന്‍ ബോര്‍ഡു വഴി പെന്‍ഷന്‍ നല്‍കും. പദ്ധതിയുടെ ഉദ്ഘാടനം സെപ്തംബര്‍ 13 ന് തിരുവനന്തപുരം വി ജെ ടി ഹാളില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും. പതിനായിരത്തോളം സഹകരണ സംഘങ്ങളിലെ 21000 ത്തോളം ജീവനക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.
ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ്, പാനൂര്‍ ഒഴികെയുള്ള എട്ടുബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി. ഇതോടെ എട്ടു ബ്ലോക്കുകളിലായി ആകെയുള്ള 115 മണ്ഡലങ്ങളില്‍ 59 മണ്ഡലങ്ങള്‍ വനിതാ സംവരണവും 5 മണ്ഡലങ്ങള്‍ പട്ടികജാതി സംവരണവും 3 മണ്ഡലങ്ങള്‍ പട്ടികവര്‍ഗ്ഗ സംവരണവുമായി നിശ്ചയിക്കപ്പെട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പിന് ജില്ലാ കലക്ടര്‍ വികെ ബാലകൃഷ്ണന്‍ നേതൃത്വം നല്‍കി. ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ വിശദവിവരം ചുവടെ
കണ്ണൂര്‍ ജില്ലാ പഞ്ചായത്തും സാക്ഷരതാമിഷനും ചേര്‍ന്ന് സംഘടിപ്പിച്ച സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയായ കിരണ്‍ പദ്ധതിയുടെ പ്രഖ്യാപനം സെപ്തമ്പര്‍ 9ന് കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എംഎ ബേബി നിര്‍വഹിക്കും. ദേവസ്വം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ വിവിധ വകുപ്പ് മേധാവികള്‍ , ജനപ്രതിനിധികള്‍ , സാംസ്കാരിക സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രത്യേക കഴിവുകളുള്ള കുട്ടികള്‍ക്ക് പഠന ശേഷം കൂടുതല്‍ സ്ഥാപനങ്ങളില്‍ ജോലി ലഭ്യമാകുതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം എ ബേബി പറഞ്ഞു. തിരുവനന്തപുരം പാങ്ങപ്പാറയില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ മെന്റലി ചലഞ്ചഡില്‍ വി ടി സി കംപ്യൂട്ടര്‍ ട്രെയിനിംഗ് യൂണിറ്റിന്റെയും വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണക്കോടി വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായി പാല്‍ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ. അയ്യപ്പന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സമ്പത്ത്കുമാര്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഓണക്കാലത്ത് സൌജന്യമായി നല്‍കുന്ന അഞ്ച് കിലോ അരിയുടെ വിതരണോദ്ഘാടനം തദവസരത്തില്‍ മുന്‍സിപ്പല്‍ കൌണ്‍സിലര്‍ എം.സി. ശ്രീജ നിര്‍വഹിച്ചു.
ധനസഹായ വിതരണം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
തടവുകാരുടെ മക്കള്‍ക്കും കുടുംബത്തിനും സംരക്ഷണം നല്‍കേണ്ടത് സാമൂഹികമായ കടമയാണെന്ന് ആഭ്യന്തര-ടൂറിസം വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചു. കണ്ണൂര്‍ പോലീസ് ഓഡിറ്റോറിയത്തില്‍ തടവുകാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയൊരാള്‍ ജയിലില്‍ പോകാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടണം. കുടുംബനാഥന്‍ ജയിലിലായാല്‍ വഴിയാധാരമാകുന്ന കുടുംബത്തില്‍ നിന്ന് പുതിയ കുറ്റവാളി ജനിക്കാനിടയാവുന്നു. അതിന് അവസരമുണ്ടാകാതിരിക്കാന്‍ സാധാരണ കുടുംബത്തിന് ലഭിക്കുന്ന പരിരക്ഷ ഇവര്‍ക്കും ലഭിക്കണം.
മന്ത്രി പി.കെ ശ്രീമതി ടീച്ചര്‍ സല്യൂട്ട് സ്വീകരിക്കുന്നു
സ്വാതന്ത്ര്യദിനം നാടെങ്ങും സമുചിതമായി ആഷോഷിച്ചു.കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടന്ന പാസ്സിംഗ് ഔട്ട് പരേഡില്‍ ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി ടീച്ചര്‍ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു.