എന്റെ ജില്ല -കണ്ണൂര്‍

Saturday, 28 January 2012

Home
Saturday, 28 January 2012
Main Menu
Home
വാര്‍ത്തകള്‍
കണ്ണൂര്‍
ആരോഗ്യം
വിദ്യാഭ്യാസം
കാര്‍ഷികം
വിനോദസഞ്ചാരം
വഴികാട്ടി
സാംസ്കാരികം
കായികം
വ്യവസായം
അവസരങ്ങള്‍
ശാസ്ത്രം, സാങ്കേതികം
പോലീസും ജനങ്ങളും
ലേബര്‍ ബാങ്ക്
എന്റെ ഗ്രാമം വെബ്സൈറ്റുകള്‍
മറ്റ് പ്രധാന വെബ്സൈറ്റുകള്‍
മാംഗല്യം
Project Partners

Akshya Logo

it-mission.gif

 

 


keralait.jpg 

 

 
unesco-logo.jpg


SPACE Logo

logosmal.png

malayalam_computing_logo.jpg


എന്റെ ഗ്രാമം വെബ്സൈറ്റുകള്‍

എന്റെഗ്രാമം 

എന്റെഗ്രാമം കണ്ണൂര്‍ 

അഴീക്കോട്‌

തലശ്ശേരി

ശ്രീകണ്ഠപുരം 

പിണറായി

പാപ്പിനിശ്ശേരി

മാലൂര്‍

എരമം-കുറ്റൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Syndicate
Archive
ടെക്നിക്കല്‍ ഹൈസ്കൂള്‍ കലോത്സവം തുടങ്ങി

Views : 2

Favoured : 2

Published in : സാംസ്കാരികം , ഉത്സവങ്ങള്‍

ths_kalosavam.jpgമുപ്പത്തിനാലമത് സംസ്ഥാന ടെക്നിക്കല്‍ ഹൈസ്കൂള്‍ കലോത്സവം കണ്ണൂര്‍ തോട്ടട ടെക്നിക്കല്‍ ഹൈസ്കൂളില്‍ ആരംഭിച്ചു. 39 ടെക്‍നിക്കല്‍ ഹൈസ്കൂളുകളില്‍ നിന്നും 9 ഐ.എച്ച്.ആര്‍ .ഡി.സ്ഥാപനങ്ങലില്‍ നിന്നുമായി 1500 കലാ പ്രതിഭകള്‍ മത്സരത്തില്‍  പങ്കെടുക്കുന്നുണ്ട്. 4വേദികളിലായാണ് മത്സരം നടക്കുന്നത്. ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചതിനാല്‍ വെള്ളിയാഴ്ച നടത്താനിരുന്ന ഉദ്ഘാടന ചടങ്ങ് മാറ്റി വെച്ചിരുന്നു.ശനിയാഴ്ച രാവിലെ നടന്ന ചടങ്ങില്‍ എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍ .എ ഭദ്രദീപം തെളിയിച്ചു

 

Editor's review User comments Favoured
Saturday, 28 January 2012
 
വിശ്വാസവും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം-മന്ത്രി
Saturday, 28 January 2012
republic_day_kannur_0001.jpgധീരദേശാഭിമാനികളുടെ ത്യാഗപൂര്‍ണ്ണമായ സമര പോരാട്ടത്തില്‍ അനുഭവിച്ചു വരുന്ന സ്വാതന്ത്ര്യം കാത്ത്‌ സൂക്ഷിക്കുവാനും ദുര്‍വിനിയോഗം ചെയ്യാതിരിക്കുവാനും നാം പ്രതിജ്ഞാബന്ധരാകണമെന്ന്‌ കെ.പി. മോഹനന്‍ പ്രസ്താവിച്ചു. കണ്ണൂര്‍ പോലീസ്‌ പരേഡ്‌ ഗ്രൗണ്ടില്‍ 63-​‍ാമത്‌ റിപ്പബ്ലിക്ദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം ഇന്ന്‌ അനുഭവിക്കുന്ന ഭരണഘടന ഏതൊരു ഇന്ത്യാക്കാരന്റേയും മൗലിക നിയമങ്ങളാണ്‌. എല്ലാവരും തുല്യരാണെന്നും ജാതി-മത-വര്‍ഗ്ഗ വ്യത്യാസമില്ലാതെ യാതൊരു തരത്തിലുള്ള വിവേചനങ്ങളില്ലാതെ പരസ്പരം സ്നേഹിക്കുവാനും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുവാനും സംഘടിക്കാനുമുള്ള സ്വാതന്ത്ര്യമാണ്‌ നമ്മൂടെ ഭരണഘടന അനുശാസിക്കുന്നത്‌.
 
റിപ്പബ്ലിക്ക് ദിനം :മെഡല്‍ നേടിയവര്‍
Saturday, 28 January 2012
പ്രസിഡണ്ടിന്റെ അവാര്‍ഡ്‌ - സ്കൗട്ട്‌ : അശ്വിന്‍ മദുസൂദനന്‍(ടാഗോര്‍ വിദ്യാനികേതന്‍, തളിപ്പറമ്പ്‌), അബ്ഷാര്‍ അയൂബ്‌. എം (ജമാഅത്ത്‌ എച്ച്‌.എസ്‌.എസ്‌, പുതിയങ്ങാടി), ഗൈഡ്‌ : അസീബ പിപി (മയ്യില്‍ ഗവ.എച്ച്‌എസ്‌എസ്‌), അനുശ്രീദാസ്‌. പി (പടിയൂര്‍ ഗവ.എച്ച്‌.എസ്‌എസ്‌), ദീനുതോമസ്‌ (പയ്യാവൂര്‍ സേക്രട്ഠാര്‍ട്ട്‌ എച്ച്‌.എസ്‌.എസ്‌), ശ്രീരേഖ. വി.കെ (പയ്യാവൂര്‍ സെന്റ്മേരീസ്‌ എച്ച്‌എസ്‌എസ്‌), ശ്രേയ ഹരീന്ദ്രന്‍ (അഴീക്കോട്‌ എച്ച്‌എസ്‌എസ്‌), മികച്ച സേവനം : പോലീസ്‌ - ബിജേഷ്‌ (കെഎപി), സെബാസ്റ്റ്യന്‍ (സായുധസേന), സതീശന്‍ (ലോക്കല്‍), കുമാരി (വനിത),
 
അഴീക്കോട്‌ മാഷിന്‌ സാംസ്കാരിക കേരളം വിടനല്‍കി
Saturday, 28 January 2012
cremation.jpg അക്ഷരങ്ങളെ അഗ്നിയായി ഹൃദയത്തിലും അഗ്നിസ്ഫുരണങ്ങളായി വാക്കിലും സൂക്ഷിച്ച അജയ്യ തേജസ്സിനു വിട. ഡോ : സുകുമാര്‍ അഴീക്കോടിന്‌ സാംസ്കാരിക കേരളത്തിന്റെ അന്ത്യപ്രണാമം. വാക്കുകള്‍കൊണ്ട്‌ ഹൃദയങ്ങള്‍ കീഴടക്കിയ പടനായകനെ കത്തിനിന്ന സൂര്യനെ സാക്ഷിയാക്കി കണ്ണൂര്‍ പയ്യാമ്പലത്തെ ചരിത്രഭൂമിയില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. ജനുവരി 25 ന് രാവിലെ 11 മണിയോടെ കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍നിന്നും വിലാപയാത്രയായി പുറപ്പെട്ട അഴീക്കോട്‌ മാഷിന്റെ ഭൗതികശരീരവും വഹിച്ചുള്ള വാഹനം 12.15 നാണ്‌ പയ്യാമ്പലത്ത്‌ എത്തിയത്‌. കേണ്ട-സംസ്ഥാന മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍, മറ്റു ജനപ്രതിനിധികള്‍, സാംസ്കാരിക നായകന്മാര്‍ തുടങ്ങിയവര്‍ വിലാപയാത്രയില്‍ അണിനിരന്നു. മരുമക്കളായ രാജേഷും മനോജും സന്തത്ത സഹചാരിയായ സുരേഷും ചേര്‍ന്ന്‌ ചിതയിലേക്ക്‌ അഗ്നിപകര്‍ന്നു. ഒരുയുഗം എരിഞ്ഞടങ്ങുകയായി. ജനുവരി 24ന് രാത്രി 12.45 ന്‌ കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ പൊതുടര്‍ശനത്തിനുവച്ച ഡോ : അഴീക്കോടിന്റെ ദൗതികദേഹം ജനുവരി 25ന് രാവിലെ 7.45 നാണ്‌ കണ്ണൂര്‍ ടൗണ്‍ സ്ക്വയറിലെ പ്രത്യേകം സജ്ജീകരിച്ച വേദിയിലേക്ക്‌ പൊതുടര്‍ശന സൗകര്യത്തിനായി മാറ്റിയത്‌.
 
ആദരാഞ്ജലികള്‍
Wednesday, 25 January 2012

adaranjalikal.jpg മലയാളത്തിന്റെ സാംസ്കാരിക കുലപതിക്ക് ആദരാഞ്ജലികള്‍

സാംസ്കാരിക കേരളത്തിന്റെ നെടുനായകത്വംവഹിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഭൗതിക ശരീരം പയ്യാമ്പലത്തെ കടല്‍ത്തീരത്ത് സംസ്കരിച്ചു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരചടങ്ങുകള്‍ നടന്നത്.  എന്നാല്‍ അഴീക്കോടിന്റെ ആഗ്രഹപ്രകാരം പോലീസിന്റെ ആചാരവെടി ഒഴിവാക്കിയിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ മരുമക്കളായ മനോജ്, രാജേഷ്, അഴീക്കോടിന്റെ സന്തതസഹചാരി സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്. 

സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ,  മന്ത്രിമാരായ കെ.സി. ജോസഫ്, കെ.പി. അനില്‍കുമാര്‍ , എം.കെ. മുനീര്‍ , കെ.പി. മോഹനന്‍ , പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ , പിണറായി വിജയന്‍ , കോടിയേരി ബാലകൃഷ്ണന്‍ , വിവിധ   രാഷ്ട്രീയകക്ഷിനേതാക്കള്‍ , എംപിമാര്‍ , എംഎല്‍എമാര്‍ ,  സാമൂഹിക -സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ സംസ്കാരചടങ്ങില്‍ പങ്കെടുത്തു.  വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്കാരചടങ്ങുകള്‍ നടന്നത്. 

 
അഴീക്കോടിന്റെ സംസ്കാരം ബുധനാഴ്ച
Tuesday, 24 January 2012

azhikode3.jpgമലയാളത്തിന്റെ സാസ്കാരിക കുലപതി സുകുമാര്‍ അഴീക്കോടിന്റെ മൃതദേഹം ബുധനാഴ്ച ഉച്ചയോടെ കണ്ണൂര്‍ പയ്യാമ്പലത്ത് സംസ്കരിക്കും. രാവിലെ കണ്ണൂര്‍ മഹാത്മ മന്ദിരത്തില്‍ പ്രദര്‍ശനത്തിന് വെച്ച ശേഷം അഴീക്കോട് പൂതപ്പാറയിലെ  മാഷിന്റെ വീടായ നിത്യാനന്ദാലയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് മാഷ് പഠിച്ച അഴീക്കോട് സൗത്ത് യു.പി സ്കൂളില്‍ മൃതദേഹം അന്തിമോപചാര മര്‍പ്പിക്കാനായി വെച്ചതിന് ശേഷം കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ വെക്കും .തുടര്‍ന്ന് പയ്യാമ്പലം പൊതു ശ്മശാനത്തില്‍ സംസ്കരിക്കാന്‍ ബന്ധുക്കളും നാട്ടുകാരും തീരുമാനിച്ചു.അഴീക്കോട് പഞ്ചായത്തില്‍ ബുധനാഴ്ച രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ ഹര്‍ത്താല്‍ നടത്താന്‍ സര്‍വ്വകക്ഷിയോഗം തീരുമാനിച്ചു.വാഹനഗതാഗതത്തെ ഹര്‍ത്താല്‍ ബാധിക്കില്ല

 
ഡോ.സുകുമാര്‍ അഴീക്കോട് അന്തരിച്ചു
Tuesday, 24 January 2012
azhikode.jpg അന്ത്യം ചൊവ്വഴ്ച രാവിലെ 6.40 ന്
1952 ല്‍ ചിറയ്ക്കല്‍ രാജാസില്‍ അധ്യാപകനായി
ജോലി ചെയ്തു
സാഹിത്യവിമര്‍ശകന്‍‍ , പ്രഭാഷകന്‍‍ , അധ്യാപകന്‍ എന്നീ നിലകളില്‍ കേരളീയ പൊതുമണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന ഡോ.സുകുമാര്‍ അഴീക്കോട് (86) അന്തരിച്ചു. അര്‍ബുദരോഗബാധയെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച്ച രാവിലെ 6.40ന് തൃശൂര്‍ അമല ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രാവിലെ ഇരവിമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോയി.തുടര്‍ന്ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലേക്ക് കൊണ്ടുപോയി. പിന്നീട് കോഴിക്കോട് ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ കണ്ണൂരിലെ പയ്യാമ്പലത്ത് നടക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. സംസ്‌കാരസ്ഥലം സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല.


 
മാലിന്യത്തിന്‌ സെസ്‌ ഏര്‍പ്പെടുത്തണം
Tuesday, 24 January 2012

sampoorna_suchithva_varsham.jpg വാണിജ്യവ്യവസായ സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്ന മാലിന്യത്തിന്‌ സെസ്‌ ഏര്‍പ്പെടുത്തിയാല്‍മാത്രമേ മുന്‍സിപ്പാലിറ്റി ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക്‌ മാലിന്യ സംസ്കരണ പദ്ധതികള്‍ക്കുള്ള സാമ്പത്തിക സമാഹരണം സാധ‍്യമാകൂ എന്ന്‌ എ.പി. അബ്ദുള്ളക്കുട്ടി, എം.എല്‍ .എ. പ്രസ്താവിച്ചു.  കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ കണ്ണൂര്‍ നിയോജകമണ്ഡലം മാലിന്യ മുക്ത കേരളം പദ്ധതി നിര്‍വ്വഹണ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 
പക്ഷി സങ്കേത സാധ്യതാ പഠനം ; മുണ്ടേരിയില്‍ സെമിനാര്‍ നടന്നു
Tuesday, 24 January 2012
munderikadavu_pakshi_sanketha_sadhyatha_padanam.jpg മുണ്ടേരിക്കടവ്‌ പക്ഷിസങ്കേത സാധ്യതാ പഠന റിപ്പോര്‍ട്ട്‌ അവതരണ സെമിനാര്‍ മുണ്ടേരി പഞ്ചായത്ത്‌ ഹാളില്‍ നടന്നു.  മുണ്ടേരി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി. ശ്യാമളയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ടി. കൃഷ്ണന്‍  ഉദ്ഘാടനം ചെയ്തു.  പ്രമുഖ പക്ഷി നിരീക്ഷകന്‍ ഡോ. ഖലീല്‍ ചൊവ്വ മുഖ്യ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.കെ. ശബരീഷ്‌ കുമാര്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ എം.പി. മുഹമ്മദലി, മുണ്ടേരി ഗംഗാധരന്‍, പി.സി. അഹമ്മദ്‌ കുട്ടി, ടി.കെ. പുരുഷോത്തമന്‍, പട്ടന്‍ ഭാസ്കരന്‍ മാസ്റ്റര്‍, പി. സുമേശന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.  പി.പി. ബാബുമാസ്റ്റര്‍, പി. ശ്രീനിവാസന്‍ എന്നിവര്‍ ക്രോഡീകരണം നടത്തി.  വൈസ്‌ പ്രസിഡണ്ട്‌ പി. ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
 
കേക്കിന്റെ മഹിമ തലശ്ശേരിയുടെ പെരുമ

Views : 70    

Favoured : 7

Published in : സാംസ്കാരികം , ലേഖനം


cake_photo.jpgകേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യത് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍
ഇന്ത്യയില്‍ കേക്ക് നിര്‍മ്മിക്കുന്നത് 129 വര്‍ഷങ്ങള്‍ക്ക് മുമ്പ് തലശ്ശേരിയിലാണ്. ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥനായ ബ്രൗണ്‍ സായിപ്പ് ബ്രൗണ്‍ നിറത്തിലുള്ള ഒരു പലഹാരവുമായി തലശ്ശേരിയിലെത്തിയതോടെയാണ് ഇന്ത്യയില്‍ കേക്കിന് തുടക്കമാവുന്നതാണ്.തലശ്ശേരിയിലെ പ്രസിദ്ധമായ മമ്പള്ളി റോയല്‍ ബിസ്കറ്റ് ഫാക്ടറിയിലെത്തിയ ബ്രൗണ്‍ സായിപ്പ് ബേക്കറി ഉടമ മമ്പളളി ബാപ്പുവിനോട്  ഇതു പോലൊരു പലഹാരം നിര്‍മ്മിച്ചു തരുമോ എന്നാവശ്യപ്പെട്ടു. കേക്ക് ഉണ്ടാക്കേണ്ട വിധവും സായിപ്പ് ബാപ്പുവിന് വിശദീകരിച്ചു കൊടുത്തു. ഇംഗ്ലീഷ് അറിയില്ലെങ്കിലും ബാപ്പു സായിപ്പ് ആവശ്യപ്പെട്ടപ്രകാരം പലഹാരം  ഉണ്ടാക്കിക്കൊടുത്തു.
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
Saturday, 21 January 2012
 
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>

Results 1 - 15 of 384
Login Form





Lost Password?
No account yet? Register
Latest News
Popular
© 2012 എന്റെ ജില്ല -കണ്ണൂര്‍
Joomla! is Free Software released under the GNU/GPL License.